Administrator
Administrator
കാരി സതീഷിന്റെ ജാമ്യാപേക്ഷ 24ന് മാറ്റി
Administrator
Thursday 17th September 2009 2:39pm

kari-santhosh-rwആലപ്പുഴ: പോള്‍വധക്കേസിലെ പന്ത്രണ്ടാം പ്രതി കാരി സതീഷിന്റെയും മറ്റ് നാലുപേരുടെയും ജാമ്യാപേക്ഷ 24ന് പരിഗണിക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ. മൈതീന്‍കുഞ്ഞ് മാറ്റി വച്ചു. പോലീസ് കേസ് ഡയറി ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാം തവണയും അപേക്ഷ മാറ്റിവച്ചത്. സതീഷിനെ കൂടാതെ ഏഴ്, ഒന്‍പത്, 10, 11 പ്രതികളായ സുനില്‍, അനീഷ്, ബിനോയി, ജയിന്‍ ജോസ് എന്നിവര്‍ സമര്‍പ്പിച്ച അപേക്ഷകളും മാറ്റി വച്ചു.

അതേ സമയം വിവാദമായ എസ്സ് കത്തി നിര്‍മ്മിച്ചെന്ന് മാധ്യമങ്ങളോട് ചാത്തനാട് സ്വദേശി പ്രസാദ്, സഹോദരന്‍ രങ്കന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

നേരത്തേ രാമങ്കരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കാരി സതീഷ് സമര്‍പ്പിച്ച അപേക്ഷ തള്ളിയിരുന്നു.

Advertisement