Categories

സിസ്റ്റര്‍ സെഫിയുടെ ഹര്‍ജിയില്‍ 23ന് വിധി

sister-sefi-rwകൊച്ചി: അഭയകേസില്‍ നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയ ടെലിവിഷന്‍ ചാനലുകള്‍ക്കതിരെ കോടതിയലക്ഷ്യ നടപടി സ്വീകരി്ക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം സി.ജെ.എം 23ലേക്ക് മാറ്റി.സിഡികള്‍ എങ്ങിനെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു എന്നതിനെക്കുറിച്ചും പരാതിക്കാരി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ വിചാരണ കഴിയും വരെ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കേസിന്റെ വിവരങ്ങള്‍ നല്‍കരുതെന്ന് സെഫി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കോടതിയില്‍ നിലവിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കോടതിയലക്ഷ്യം ആണെന്നും ഇത് വിചാരണക്കിടയില്‍ പ്രതികളെ മോശമായി ബാധിക്കുകയും സമൂഹത്തില്‍ അവരുടെ വിശ്വസ്യതക്ക് കോട്ടം തട്ടുകയും ചെയ്യുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മാധ്യമങ്ങള്‍ക്ക് സി.ഡി. നല്‍കിയത് കോടതിയല്ലെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷമായി കോടതി സൂക്ഷി്ക്കുന്നതാണിവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സി.ഡി ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ. അറിയിച്ചു.പ്രതികളും മാധ്യമങ്ങളും തമ്മിലുള്ള കേസാണിത്.കഴിഞ്ഞ ഒന്നര വര്‍ഷങ്ങളായി സി.ഡികള്‍ തങ്ങളുടെ കയ്യിലുണ്ട്. കോടതിക്ക് അത് നല്‍കുകയും ചെയ്തു. അതുകൊണ്ടുന്നെ സീ.ഡി ചോര്‍ച്ചയുമായി തങ്ങള്‍ക്ക് ബന്ധമില്ല. അഭയാകേസില്‍ രഹസ്യവിചാരണ വേണമെന്ന് സി.ബി.ഐ. വീണ്ടും ആവശ്യപ്പെട്ടു.പ്രതികളുടെ അഭിഭാഷകനും ഈ ആവശ്യത്തോട് യോജിച്ചു.

Comments are closed.