Categories

ജയിലിലെ പീഡനം; ചികിത്സക്കായി മുന്‍തദര്‍ ഗ്രീസിലേക്ക്

muntadhar-al-zeidi-rwബഗ്ദാദ്: അമേരിക്കന്‍ മുന്‍പ്രസിഡണ്ട് ജോര്‍് ബുഷിനെതിരെ ചെരിപ്പെറിഞ്ഞ കേസില്‍ ജയില്‍ മോചിതനായ മുന്‍തദര്‍ അല്‍ സെയ്ദിന് തടവുകാലത്ത്് വിഷപദാര്‍ഥങ്ങളടങ്ങിയ മരുന്നു കുത്തിവച്ചതായി സംശയം. ഇതെക്കുറിച്ച് വിശദമായ പരിശോധന നടത്താനായി മുന്‍തദര്‍ ഗ്രീസില്‍ ചികിത്സക്ക് വിധേയനാകും. ജയിലില്‍ തന്നെ മര്‍ദ്ദിക്കുകയും ഷോക്കേല്‍പ്പിക്കുകയും ചെയ്തതായി മുന്‍തദര്‍ വെളിപ്പെടുത്തിയിരുന്നു.

ജയില്‍വാസം മുന്‍തദറിന്റെ ആരോഗ്യത്തെ തകര്‍ത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. ജയിലില്‍ വെച്ച് നല്‍കിയ ചില മരുന്നുകള്‍ കാരണം മുന്‍തദറിന് കടുത്ത തലവേദന നേരിടുന്നുണ്ട്. ഇത് പരിശോധിക്കുന്നതിന് അടുത്തു തന്നെ മുന്‍തദര്‍ ഗ്രീസിലേക്കു പോവുമെന്നു ബന്ധു ഹൈദര്‍ അല്‍ സെയ്ദി പറഞ്ഞു.
ചൊവ്വാഴ്ച ജയില്‍മോചിതനായ മുന്‍തദര്‍ ഇന്നലെ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെത്തി. അല്‍ബഗ്ദാദിയ ടി.വി അധികൃതര്‍ സജ്ജമാക്കിയ പ്രത്യേക വിമാനത്തിലാണു മുന്‍തദര്‍ ദമസ്‌കസിലെത്തിയത്. ആരോഗ്യകാരണങ്ങളാല്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചില്ല.

ഡിസംബര്‍ 14ന് ഇറാഖ് സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ വാര്‍ത്താ സമ്മേളനത്തിനിടെ ചെരിപ്പ് എറിഞ്ഞതിനാണ് മുന്‍തദറിനെ ജയിലിലടച്ചത്. ഒമ്പതുമാസത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ മുന്‍തദറിന് ബഗ്ദാദിലും സിറിയയിലും വീരോചിത സ്വീകരണമാണു ലഭിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.