Categories

Headlines

സ്വവര്‍ഗരതി: എതിര്‍ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ambika_soni-rwന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി നിയമ വിധേയമാക്കിയ ദല്‍ഹി ഹൈക്കോടതി വിധി എതിര്‍ക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനിച്ചത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണെന്നും പ്രശ്‌നത്തില്‍ കക്ഷിചേരാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ദല്‍ഹി ഹൈക്കോടതി വിധിയെ എതിര്‍ക്കേണ്ടെന്ന് ഇതു സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മന്ത്രിതല കമ്മിറ്റി സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി പി ചിദംബരം, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, നിയമമന്ത്രി വീരപ്പ മൊയ്‌ലി എന്നിവരടങ്ങിയതായിരുന്നു കമ്മിറ്റി.

വിധി ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനു സുപ്രീംകോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. അവയവങ്ങള്‍ മാറ്റിവെക്കുന്നതിനുള്ള ചട്ടം കര്‍ശനമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യോഗത്തിനുശേഷം വാര്‍ത്താവിതരണ മന്ത്രി അംബികാ സോണിയാണ് ഇക്കാര്യം അറിയിച്ചത്.

Comments are closed.