Categories

യമനില്‍ സൈനികാക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു

yeman-armi-rwസന: വടക്കുപടിഞ്ഞാറന്‍ യെമനിലെ അമ്രാന്‍ പ്രവിശ്യയില്‍ ഷിയ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 87 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഷിയ വിമതര്‍ക്കെതിരെ സൈന്യം പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹര്‍ഭ് സുഫിയാന്‍ ജില്ലയിലെ അല്‍അദി മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഇവിടെ അഭയാര്‍ഥി ക്യാമ്പിന് നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സദ പ്രവിശ്യയിലും അര്‍മാനിലും സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി വിമതര്‍ കൊല്ലപ്പെട്ടതായി ഒരു സൈനിക വൃത്തത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Comments are closed.