Categories

പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു

niyamasabha-rwതിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിനൊടുവില്‍ സംസ്ഥാന നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചിരുന്നു. തുടര്‍ന്ന് ബില്ലുകള്‍ വേഗം പരിഗണനക്കെടുത്ത് സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷത്തെ വി.ഡി സതീശനാണ് അടിയന്തിരപ്രമേയം കൊണ്ട് വന്നത്. കോടിയേരിയുടെ മറുപടി പ്രസംഗത്തെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. പിന്നീട് പ്രസംഗിച്ച ഉമ്മന്‍ചാണ്ടി വാക്കൗട്ട് പ്രഖ്യാപിച്ച് പുറത്തിറങ്ങി. തുടര്‍ന്ന് കെ എം മാണി പ്രസംഗിക്കുമ്പോള്‍ ഭരണപക്ഷം ബഹളം തുടങ്ങിയപ്പോഴാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. ഇതെ തുടര്‍ന്ന് സ്പീക്കര്‍ ബില്ലുകള്‍ വേഗം പരിഗണക്കെടുത്ത് സഭ അനിശ്ചിത കാലത്തേക്ക് പിരഞ്ഞതായി അറിയിക്കുകയായിരുന്നു.

Comments are closed.