Categories

യു.ഡി.എഫ് സെക്രട്ടേറിയേറ്റ് ധര്‍ണ തുടങ്ങി

udf-rwതിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനില കാത്തുസൂക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നാരോപിച്ച് യു.ഡി.എഫ് സെക്രട്ടേറിയേറ്റ് ധര്‍ണ തുടങ്ങി. രാവിലെ മുതല്‍ വൈകീട്ട് വരെ സത്യാഗ്രഹം നടത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാലിത് ഉച്ചവരെയുള്ള ധര്‍ണയാക്കി ചുരുക്കുകയായിരുന്നു. പ്രധാന യു.ഡി.എഫ് നേതാക്കളെല്ലാം സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രസംഗിച്ച് കൊണ്ടിരിക്കയാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അല്‍പ സമയത്തിനകം സംസാരിക്കാനെത്തും.

Comments are closed.