Categories

ഇറാഖിലെ അമേരിക്കന്‍ ജയില്‍ ‘ക്യാമ്പ് ബുക്ക’ അടച്ചു

camp_bucca-rwക്യാമ്പ് ബുക്ക(ഇറാഖ്): അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഏറ്റവും വലിയ ജയിലായ ‘ക്യാമ്പ് ബുക്ക’ അമേരിക്ക അടച്ചു പൂട്ടി.ജനുവരിയില്‍ നിലവില്‍ വന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഇറാഖിലെ അമേരിക്കന്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നത്. ഇതുപ്രകാരം തടവുകാരെ ഇറാഖ് കസ്റ്റഡിയിലാക്കുകയോ, വെറുതെ വിടുകയോ ചെയ്യേണ്ടതുണ്ട്.

കുവൈത്ത് അതിര്‍ത്തിക്ക് വടക്ക് പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ബുക്കയില്‍ ആയിരക്കണക്കിന് പേരെയാണ് തടവിലിട്ടിരുന്നത്. സുന്നി, ഷിയ വിഘടനവാദികള്‍ എന്നിവരെയും അല്‍ ഖ്വെയ്ദ ബന്ധം സംശയിച്ച് യു.എസ് സേന ഇറാഖില്‍ നിന്നും പിടികൂടിയവരയുമാണ് ഇവിടെ പ്രധാനമായും തടവിലിട്ടിരുന്നത്.22,000 പേരെ വരെ ഇവിടെ തടങ്കലിലാക്കി ഒരേ സമയം തടവിലാക്കിയിരുന്നു.ഇതില്‍ 65 പേര്‍ വധശിക്ഷ വിധിക്കപ്പെട്ടവരാണ്. ജയിലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിന്റെ ഭാഗമായി ശേഷിക്കുന്ന തടവുകാരെ അമേരിക്കന്‍ സേനയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പ് ടാജി, ക്യാമ്പ് ക്രോപ്പര്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇറാഖ് കോടതികളില്‍ വിചാരണ ചെയ്യുന്നതിനായി ഈ തടവുകാര്‍ക്കെതിരായ കേസുകള്‍ ചുമത്തുന്ന നടപടികള്‍ ത്വരിതപ്പെടുത്തി.

അബു ഗരീബ് വിവാദത്തെ തുടര്‍ന്നാണ് ഇറാഖിലെ യു.എസ് ജയിലുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ അമേരിക്ക നിര്‍ബന്ധിതമായത്.

Comments are closed.