Categories

ഗതാഗത നിരോധനം: യെദിയൂരപ്പയുമായി ഇന്ന് ചര്‍ച്ച

bs-yeddyurappaബാംഗ്ലൂര്‍: ബത്തേരി – ഗുണ്ടല്‍പേട്ട് റൂട്ടില്‍ രാത്രികാല ഗതാഗത നിരോധനം പിന്‍വലിക്കണമെന്നാവശ്യമുന്നയിച്ച് കേരളം ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി ചര്‍ച്ച നടത്തും. സംസ്ഥാന വനം മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘമാണ് കൂടിക്കഴ്ച നടത്തുന്നത്. കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കര്‍ണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ഈ റൂട്ടില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളവും വിവിധ സംഘടനകളും കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയിന്‍മേലുള്ള വാദം നവംബറിലേക്ക് മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചക്ക് നീക്കം തുടങ്ങിയത്.

Comments are closed.