Categories

സമരം: ഡോക്ടര്‍മാര്‍ ഇന്ന് യോഗം ചേരും

stethoscope-rwകൊച്ചി: ചട്ടപ്പടി സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് യോഗം ചേരും. ശമ്പള പരിഷ്‌കരണത്തില്‍ അപാകതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനിത്തിന് അനുകൂലമായി രംഗത്ത് വരികയും ചെയ്തു. ഇതോടെ സമരം തുടരണമോയെന്ന കെ.ജി.എം.സി.ടി.എയില്‍ ആലോചന ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.

രാവിലെ 11.30ന് എറണാകുളം ലോട്ടസ് ക്‌ളബിലാണ് യോഗം. സ്വകാര്യ പ്രാക്ടീസിനെ സംബന്ധിച്ച് കെ.ജി.എം.സി.ടി.എയില്‍ വ്യക്തമായ ചേരിതിരിവ് ഉണ്ടായിട്ടുണ്ട്. പല യൂണിറ്റുകളും പരസ്യമായി രംഗത്തിറങ്ങിയിട്ടില്ലെങ്കിലും ജൂനിയര്‍ ഡോക്ടര്‍മാരില്‍ ഭൂരിഭാഗത്തിനും സീനിയര്‍ ഡോക്ടര്‍മാരില്‍ നല്ലൊരു വിഭാഗത്തിനും സമരത്തില്‍നിന്ന് പിന്‍മാറണമെന്ന അഭിപ്രായമാണുള്ളത്. ഇതിനിടെ കെ.ജി.എം.സി.ടി.എ തൃശൂര്‍ മെഡിക്കല്‍ കോളേജ് യൂണിറ്റ് സമരത്തില്‍നിന്ന് പിന്‍മാറണമെന്ന പ്രമേയം പാസാക്കി. സംഘടനയിലെ 219 അംഗങ്ങളില്‍ 7 പേരൊഴികെ എല്ലാവരും സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന പ്രമേയത്തിന് അനുകൂലമായിരുന്നതായാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.