Administrator
Administrator
മുല്ലപ്പെരിയാര്‍:കേരള നിലപാട് അംഗീകരിക്കപ്പെടുന്നു
Administrator
Thursday 17th September 2009 9:30am

nk premachandran-rwതിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന കേരളത്തിന്റെ നിലപാടിനു ലഭിക്കുന്ന അംഗീകാമാണ് പുതിയ ഡാമിനുള്ള സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിലൂടെ കാണവുന്നതെന്ന് മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍.

നിലവിലുള്ള ഡാമിന്റെ 1300 അടി താഴെ വനത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ജലവിഭ വകുപ്പാണ് സര്‍വേ നടത്തുന്നത്. ഇതില്‍ ഏഴു കിലോമീറ്റര്‍ പൂര്‍ത്തിയായി. പെരിയാര്‍ കടുവ സങ്കേതത്തിലൂടെ നടത്തേണ്ട ബാക്കി സര്‍വേക്കാണ് കേന്ദ്രനുമതി വേണ്ടിയിരുന്നത്.പരിസ്ഥിതിവനം മന്ത്രി ജയറാം രമേഷിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന ‘വൈല്‍ഡ് ലൈഫ് സ്റ്റാന്‍ഡിങ് കമ്മിറ്റി’ യോഗമാണ് അനുമതി നല്‍കിയത്. സര്‍വേ പൂര്‍ത്തിയായാലുടന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്രാനുമതിക്കു വീണ്ടും സമര്‍പ്പിക്കണം.

Advertisement