Categories

മനുഷ്യാവകാശ ലംഘനം: യു എന്‍ റിപ്പോര്‍ട്ട് ഇസ്രായേല്‍ തള്ളി

gaza-rwഗാസ: ഹമാസിനെ നേരിടാനെന്ന പേരില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നുള്ള യു. എന്‍ റിപ്പോര്‍ട്ട് ഇസ്രായേല്‍ തള്ളി. 2008 ഡിസംബര്‍ മുതല്‍ തുടങ്ങി മൂന്നാഴ്ച നീണ്ടു നിന്ന ആക്രമണത്തില്‍ 1,400 പലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയതായി യു എന്‍ കണ്ടെത്തി.

ആക്രമണത്തിനിടെ ഇസ്രായേല്‍ സാധാരണ ജനങ്ങളെ കൊലപ്പെടുത്തയതിന് തങ്ങള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് യു എന്‍ അന്വേഷണത്തിന് നേതൃത്വം കൊടുത്ത ജഡ്ജ് റിച്ചാര്‍ഡ് ഗോള്‍ഡ് സ്‌റ്റോണ്‍ വ്യക്തമാക്കി.

എന്നാല്‍ സൈന്യം സാധാരണക്കാരെ ലക്ഷ്യം വെച്ചിട്ടില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍ സര്‍ക്കാര്‍.

യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആറു മാസമായി നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഗോള്‍ഡ് സ്‌റ്റോണിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്. അനുപാതത്തില്‍ കവിഞ്ഞ സേനയെ വിന്യസിച്ച് ഇസ്രായേല്‍ യുദ്ധ നിയമങ്ങള്‍ ലംഘിച്ചതായും യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ മേഖലിയിലേക്ക് ഇസ്രായേല്‍ മുന്‍കരുതലില്ലാതെ ആക്രണണം നടത്തുകയായിരുന്നു. ഇസ്രായേല്‍ നടത്തിയത് മാനുഷ്യരാശിക്കെതിരായ യുദ്ധമാണെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.