Categories

രാഹുല്‍ സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

rahul-gandhi-rwന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന തീവണ്ടിക്കുനേരെ പാനിപ്പട്ടിന് സമീപം കല്ലേറ്. ഇന്നലെ രാത്രി ഒമ്പരയോടെയാണ് ട്രെയിന്‍ പാനിപ്പട്ടിലെത്തിയത് സി3 കോച്ചിലായിരുന്നു രാഹുല്‍ സഞ്ചരിച്ചത്. സി2,സ4,സ7 കമ്പാര്‍ട്ടുമെന്റിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ലുധിയാനയിലേക്ക് പോകുകയായിരുന്ന രാഹുല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ശതാബ്ദി എക്‌സ്പ്രസിന്റെ ചെയര്‍ കാറിലായിരുന്നു സഞ്ചരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാലുദിന ക്യാംപ് ഉദ്ഘാടനം ചെയ്യുന്നതിനു പോയ രാഹുല്‍ കല്ലേറുണ്ടായതിനെ തുടര്‍ന്ന് യാത്രാമധ്യേ സ്‌റ്റേഷനുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വീകരണം ഒഴിവാക്കി.


Comments are closed.