Categories

മര്‍ക്കസ് വിദ്യാര്‍ഥിക്ക് അന്താരാഷ്ട്ര അംഗീകാരം

markazദുബൈ: ദുബൈ സര്‍ക്കാര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്‌സരത്തില്‍ ഇന്ത്യക്കാരന് ഒന്നാം സ്ഥാനം. പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ്് ഇന്ത്യ
ക്ക് അംഗീകാരം ലഭിക്കുന്നത്്. കാരന്തൂര്‍ മര്‍ക്കസ് ഹിഫഌ ഖുര്‍ആന്‍ കോളജ് വിദ്യാര്‍ഥിയായിരുന്ന ഹൈദരാബാദ് സ്വദേശി ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദാണ്
85 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാമതെത്തിയത്. ഒന്നാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്.

കടുത്ത മത്സരമാണ് ഈ വര്‍ഷം നടന്നതെന്നും ജേതാവിനെ കണ്ടെത്തുക വെല്ലുവിളിയായിരുന്നുവെന്നും ജഡ്ജിംഗ് പാനല്‍ മേധാവി ഡോ. താരിഖ് അബ്ദുല്‍ ഹകീം അല്‍ ബയൂമി പറഞ്ഞു.മത്സരത്തില്‍ ജേതാവാകാനായതില്‍ സന്തോഷമുണ്ടെന്നും പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്ത് അംഗീകാരം നേടിയതിലാണ് തന്റെ സന്തോഷമെന്നും ഹാഫിസ് ഇബ്രാഹിം വ്യക്തമാക്കി. ഈ അംഗീകാരം ലഭിക്കാന്‍ അവസരമേകിയ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയോടുംസാരഥി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരോടും കടപ്പാടുണ്ട്. ഈ അംഗീകാരം ഇന്ത്യന്‍ സമൂഹത്തിനും മര്‍കസിനും ഗുരുനാഥന്‍മാര്‍ക്കും സമര്‍പ്പിക്കുന്നതായും ഇബ്രാഹിം പറഞ്ഞു.

ഈവര്‍ഷത്തെ മത്സരത്തില്‍ പങ്കെടുത്ത 85 പേരില്‍ 29 പേര്‍ 90 ശതമാനത്തിനുമേല്‍ മാര്‍ക്ക് നേടി. 26 പേര്‍ക്ക് 80 ശതമാനത്തിനു മേല്‍മാര്‍ക്കു ലഭിച്ചതായി ജഡ്ജിംഗ് കമ്മിറ്റി അറിയിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ആറു പണ്ഡിതന്മാരാണ് വിധി നിര്‍ണയിച്ചത്.

Comments are closed.