Categories

നാര്‍ക്കോ സി.ഡി് : മനുഷ്യാവകാശ ലംഘനമെന്ന് കോട്ടയം അതിരൂപത

cross-rwകോട്ടയം:സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളെ നാര്‍ക്കോ പരിശോധന നടത്തിയതിന്റെ സി.ഡി. സംപ്രേക്ഷണം ചെയ്തതിലൂടെ ചാനലകുള്‍ കടുത്ത മനുഷ്യാവാകശ ലംഘനമാണു നടത്തിയതെന്നു കോട്ടയം അതിരൂപത ജാഗ്രതാ സമിതി ആരോപിച്ചു.അബോധാവസ്ഥയില്‍ നടന്ന നാര്‍കോ പരിശോധന സംപ്രേക്ഷണം ചെയ്തതോടെ ചാനലുകള്‍ ധാര്‍മികതയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും അതിരൂപത ജാഗ്രതാ സമിതി കുറ്റപ്പെടുത്തി.

ഒരു പ്രമാദമായ കേസ് കത്തിനിന്ന സമയത്ത് ജന ശ്രദ്ധ തിരിച്ചുവിടുന്നതിനായാണ് അഭയ കേസില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനമായത്. ഇപ്പോള്‍ മറ്റൊരു കേസില്‍ ഉന്നതര്‍ കുടുങ്ങുമെന്ന നില വന്നപ്പോള്‍ മാധ്യമ ശ്രദ്ധ തിരി്ക്കുന്നതിനായി സി.ഡി.കള്‍ അധികൃതര്‍ തന്നെ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നുവെന്നും അതിരൂപത ജാഗ്രതാ സമിതി ആരോപിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇത്തരത്തില്‍ പരസ്യപ്പെടുത്തുന്നത് കോടതിയലക്ഷ്യമാണ്. നാര്‍ക്കോ സി.ഡി. കളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത് മാധ്യമങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പ്രദര്‍ശിപ്പിക്കുന്നത് ക്രൂരമാണെന്നും ജാഗ്രതാ സമിതി കുറ്റപ്പെടുത്തി.

Comments are closed.