Categories

Headlines

ആമയൂര്‍ കൂട്ടക്കൊല: റെജികുമാറിന് വധശിക്ഷ

reji-kumar-rwപാലക്കാട്: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍ നടരാജന്‍ വധശിക്ഷ വിധിച്ചു.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവും 1,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.വിധിക്കെതിരെ പ്രതിക്ക് ഒരുമാസത്തിനകം അപ്പീല്‍ പോകാവുന്നതാണ്.

കഴിഞ്ഞവര്‍ഷം ജൂലൈ എട്ടിനും 22നും ഇടക്കുള്ള ദിവസങ്ങളില്‍ പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാര്‍ (40) ഭാര്യ ലിസി (38), മക്കളായ അമലു (12), അമല്‍ (10), അമല്യ (എട്ട്), അമന്യ (മൂന്ന്) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഐപിസി 302-ാം വകുപ്പുപ്രകാരം കൊലപാതകം, 326-ാം വകുപ്പ് ബലാല്‍സംഗം, 201-ാം വകുപ്പനുസരിച്ച് തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. മൂത്തമകളായ അമലുവിനെ പ്രതി പലതവണ പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഈ കേസ് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. 89 സാക്ഷികളുള്ള കേസിന്റെ വിചാരണ കഷ്ടിച്ച് രണ്ടുമാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ഷൊറണൂര്‍ ഡി.വൈ.എസ്.പി.യായിരുന്ന സി.കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ടൈറ്റസ് ഡോമിനിക്കും പ്രതിക്കുവേണ്ടി അഡ്വ. സി. നന്ദകുമാരനുമാണ് ഹാജരായി.


Comments are closed.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ