Categories

അന്വേഷണം പാകിസ്ഥാന്‍ ഒതുക്കുന്നു

p-chidambaram-rwന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ അന്വേഷണം ഒതുക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണെന്ന് ചിദംബരം ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. മുംബൈ ആക്രമണത്തിലെ പാക് ഇടപെടല്‍ സംബന്ധിച്ചും ജമാഅത്ത്ഉദുവ നേതാവ് സയിദിന്റെ പങ്ക് സംബന്ധിച്ചും വ്യക്തമായ തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്.

കേസിലെ പ്രതികളെ പാക്കിസ്ഥാനിലെ പരിശീലനക്യാമ്പില്‍ വച്ച് ഹാഫിസ് സയി്ദ് കണ്ടിരുന്നതിന് തെളിവുണ്ട്. ക്യാമ്പില്‍ ഒരു പാക് പട്ടാള മേധാവിയെ കണ്ടതായും മൊഴി ലഭിച്ചിട്ടുണ്ട്. മുംബൈ ആക്രമണ കേസില്‍ പിടിയിലായ പ്രതി അജ്മല്‍ അമീര്‍ കസബിന് പേരിട്ടത് സയീദാണ്. പി. ചിദംബരം ആരോപിച്ചു.

ആക്രമണം നടന്ന് ഒരു വര്‍ഷമാകാന്‍ പോകുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്നതിലോ കോടതി നടപടികള്‍ തുടങ്ങുന്നതിലോ പാക് ഭരണകൂടത്തിന് യാതൊരു താല്‍പര്യവും ഇല്ല.മുംബൈ ആക്രമണത്തിന് ആഹ്വാനം നല്‍കിയവര്‍ പാക് മണ്ണില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. പാകിസ്ഥാന്റെ ഈ നിലപാടില്‍ ഇന്ത്യക്ക് അതൃപ്തിയുണ്ട്.പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഭീഷണിയല്ലെന്നും ആശങ്കയാണെന്നും അല്‍ ജസീറ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം മുംബൈ ഭീകരാക്രമണകേസില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാമുഹമ്മദ് ഖുറേഷി പ്രതികരിച്ചു. അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ കൂടുതല്‍ തെളിവു വേണമെന്നും ഇന്ത്യ സഹകരിക്കണമെന്നും ഖുറേഷി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.