Categories

സുരേഷ്‌കുമാറിനെതിരെ അന്വേഷണം തുടരും

suresh-kumar-k-ias-rwതിരുവനന്തപുരം: കാര്‍ഷിക വികസന ബാങ്ക് എം.ഡിയായിരുന്ന കെ.സുരേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം തുടരുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഡു ചെയ്ത സുരേഷ് കുമാറിനെ അടുത്തിടെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിന് ചുമതലകള്‍ നല്‍കിയിരുന്നില്ല. സി.പി.ഐ.എം ഔദ്യോഗിക പക്ഷത്തിന് അനഭിമതനായ സുരേഷ്‌കുമാറിനെതിരെ അന്വേഷണം തുടരാന്‍ ആഭ്യന്തരവകുപ്പ് ശിപാര്‍ശ ചെയ്തിരുന്നു.
സുരേഷ്‌കുമാറിനെതിരെ അന്വേഷണം തുടരാന്‍ തീരുമാനിച്ച കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചു. അന്വേഷണം തുടരുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അന്വേഷണം ഉണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സുരേഷ്‌കുമാറിന്റെ നിയമനത്തില്‍ പിന്നീട് തീരുമാനിക്കുമെന്നും വി എസ് വ്യക്തമാക്കി.


Comments are closed.