Administrator
Administrator
മുല്ലപ്പെരിയാര്‍: സര്‍വ്വെ വാര്‍ത്ത അടിസ്ഥാന രഹിതം
Administrator
Sunday 20th September 2009 4:59pm

karunanidhi-rwചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായി സര്‍വേ നടത്താന്‍ കേന്ദ്രം കേരളത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി. ഇത്തരത്തിലുള്ള ഒരു അറിയിപ്പും കേന്ദ്രസര്‍ക്കാറില്‍ നിന്നുണ്ടായിട്ടില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വൈല്‍ഡ് ലൈഫ് സ്റ്റാന്റിങ് കമ്മിറ്റി യോഗം അണക്കെട്ട് നിര്‍മാണത്തിനായുള്ള സര്‍വേ നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിലുള്ള കേസ് സുപ്രീംകോടതിയിലാണ്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ അനുമതി നല്‍കില്ലെന്ന പ്രതീക്ഷയാണുള്ളത്. കേരളത്തിലെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കുന്നത്. തമിഴ്‌നാട്ടിലെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ കാര്യമറിയാതെയാണ് പ്രതിഷേധത്തിനിറങ്ങുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Advertisement