Categories

ജസ്വന്തിന്റെ പുസ്തകത്തിന്റെ നിരോധനം നീക്കി.

jaswant_singhഅഹമ്മദാബാദ്: പുറത്താക്കപ്പെട്ട ബി.ജെ.പി. നോതാവ് ജസ്വന്ത് സിങ്ങിന്റെ ജിന്നയെ കുറിച്ചുള്ള പുസ്തകത്തിന് ഗുജറാത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ജസ്വന്ത്‌സിങ്ങും പ്രസാധകരായ രൂപ പബ്ലിക്കേഷന്‍സും നല്‍കിയ ഹരജിയിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

ജസ്വന്ത് സിങ് രചിച്ച ‘ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പുസ്തകം നേരത്തെ ഗുജറാത്ത് സര്‍ക്കാര്‍ പട്ടേലിനെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് നിരോധിച്ചിരുന്നു.ജസ്വന്തിനെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ ഉടനെയായിരുന്നു പുസ്തക നിരോധനം.നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഗുജറാത്ത് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് പുസ്തകം വായിക്കുകയായിരുന്നെന്നും പുസ്തകം നിരോധിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടിയിരുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ജസ്വന്ത് സിങ് പറഞ്ഞു.

വിവാദമായ ഈ പുസ്‌കത്തിന്റെ പേരിലാണ് ബി.ജെ.പി.യില്‍ നിന്ന് ജസ്വന്ത് സിങ്ങിനെ പുറത്താക്കിയത്. പുസ്തകം വായിക്കുക പോലും ചെയ്യാതെയാണ് തന്റെ പേരിലുള്ള നടപടി പാര്‍ട്ടി സ്വീകരിച്ചതെന്നും ജസ്വന്ത് ആരോപിച്ചിരുന്നു

Tagged with:

Comments are closed.