pinaraye-rwതിരുവനന്തപുരം:ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും, തലചുറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പിണറായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് മൂന്നുദിവസത്തെ പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പിണറായിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.വിശ്രമം ആവശ്യമായതിനാല്‍ ഡല്‍ഹിയില്‍ നാളെ നടക്കാനിരിക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തേക്കില്ല.മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മന്ത്രി എ.കെ ബാലനും അദ്ദേഹത്തെ സന്ദര്‍ശിച്ചു.

Subscribe Us: