Administrator
Administrator
മൈക്കിള്‍ ജാക്‌സന്റെ മൃതദേഹം സംസ്‌കരിച്ചു
Administrator
Friday 4th September 2009 2:34pm

michel

ലൊസ്ആഞ്ചല്‍സ്: മരിച്ച് 70 ദിവസത്തിന് ശേഷം പോപ്പ് ചക്രവര്‍ത്തി മൈക്കിള്‍ ജാക്‌സന്റെ മൃതദേഹം സംസ്‌കരിച്ചു. ലൊസ്ആഞ്ചല്‍സിലെ ഹോളിവുഡ് ഹില്‍സിലുള്ള ഫോറസ്റ്റ് ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലായിരുന്നു സംസ്‌കാരം. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ജാക്‌സന്റെ മൂന്ന് മക്കളായ പാരിസ് മിഖായേല്‍, പ്രിന്‍സ് മിഖായേല്‍, പ്രിന്‍സ് മിഖായേല്‍II ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ പല തവണ നിശ്ചയിച്ച സംസ്‌കാരം നീണ്ടു പോവുകയായിരുന്നു.
ജൂലൈ 25 നായിരുന്നു മൈക്കല്‍ ജാക്‌സന്റെ അന്ത്യം.

Advertisement