Administrator
Administrator
കേരളത്തിന്റെ വാര്‍ഷിക പദ്ധതി 12,010 കോടി രൂപയുടെത്
Administrator
Thursday 28th July 2011 12:31am

umman-chandy 1ന്യൂദല്‍ഹി: കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരമായി. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയയുമായി മുഖ്യമന്ത്രിയും സംഘവും നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് അംഗീകാരമായത്. 12,010 കോടി രൂപയുടെ വാര്‍ഷികപദ്ധതിക്കാണ് ആസൂത്രണ കമ്മീഷന്റെ അംഗീകാരമായത്.

പദ്ധതിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1985 കോടി രൂപയുടെ അധികവര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. കേന്ദ്രാവിഷ്‌കൃത പദ്ധതി ഉള്‍പ്പടെയാണിത്. 10,025 കോടിയുടേതായിരുന്നു കഴിഞ്ഞവര്‍ഷത്തെ പദ്ധതി അടങ്കല്‍. 25 കോടി രൂപ കൊച്ചി മെട്രോയുടെ പ്രാഥമിക ചിലവുകള്‍ക്കായി നീക്കിവെച്ചതിനും ആസൂത്രണ കമ്മീഷന്റെ അംഗീകാരമായി.

Advertisement