Categories

പോള്‍ വധം: അബി പിടിയില്‍

handcuff-rw
ആലപ്പുഴ: പോള്‍ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷക്കുന്ന മണ്ണഞ്ചേരി സ്വദേശി അബി പിടിയിലായി. ആലപ്പുഴയില്‍ വച്ചാണ് അബി പിടിയിലായതെന്നാണ് സൂചന. എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പോളിനെ കൊലപ്പെടുത്തിയ ചങ്ങനാശേരിയിലെ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ ആലപ്പുഴയിലേക്ക് കൊണ്ടുവന്നയാളാണ് അബിയെന്ന് പോലീസ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിന്റെ ഈ യാത്രക്കിടയിലാണ് പോള്‍ മുത്തൂറ്റിന്റെ കൊലപാതകമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. കേസ് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അബിക്ക് നല്‍കാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.