Administrator
Administrator
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് മുന്‍തൂക്കം
Administrator
Thursday 24th September 2009 12:49pm

left_front_-rwതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഏഴ് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. നാലിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു. സിറ്റിംഗ് സീറ്റ് ഓരോന്നു വീതം ഇരുമുന്നണികളും പിടിച്ചെടുത്തു. ആലപ്പുഴ ബുധനൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ്് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് പട്ടിത്തറ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫും പിടിച്ചെടുത്തു.

കൊല്ലം ജില്ലയിലെ തൃക്കടവൂര്‍ ഗ്രാമപഞ്ചായത്തിലെ വെട്ടുവിള വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. കൊല്ലം ജില്ലയിലെ തന്നെ തെന്മല പഞ്ചായത്ത് ഇടമണ്‍ വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 126 വോട്ടിന് ജയിച്ചു. പുതുക്കുളം പഞ്ചായത്തിലെ 11 ാം വാര്‍ഡില്‍ എല്‍.ഡി.എഫ് വിജയിച്ചു .കോഴിക്കോട് കീഴരിയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാറക്കില്‍ അശോകന്‍ വിജയിച്ചു. സി.പി.ഐ.എമ്മിലെ ടി. കുഞ്ഞിമൊയ്തിയെ 188 വോട്ടിനു തോല്‍പിച്ചാണ് വിജയം.


Advertisement