Administrator
Administrator
ക്രിക്കറ്റ് കഥയുമായി ‘ഹഡിപ്പ’
Administrator
Tuesday 22nd September 2009 11:45pm

happida-rwഇന്ത്യ-പാക് പ്രാദേശിക ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ട സിനിമയാണ് അനുരാഗ് സിങ് സംവിധാനം ചെയ്ത ‘ദില്‍ ബോലെ ഹഡിപ്പ’. പഞ്ചാബിലെ ഒരു കര്‍ഷകഗ്രാമമാണ് പശ്ചാത്തലം. ബഹു നിറങ്ങളുള്ള വേഷം ധരിച്ച ഗ്രാമവാസികള്‍ നൃത്തവും ഭക്ഷണവും മറ്റുമായി ആഘോഷപൂര്‍വ്വമായാണ് ജീവിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായൊരു ക്രിക്കറ്റ് ടീമുണ്ട്. എല്ലാ വര്‍ഷവും പാകിസ്ഥാനിലെ പ്രാദേശിക ടീമിനോട് അമന്‍ കപ്പിനു വേണ്ടി ഇവര്‍ മത്സരിച്ച് പരാജയപ്പെടും.

പരാജയത്തില്‍ നിന്ന് മറി കടക്കാന്‍ വേണ്ടി ടീം ഉടമ(അനുപം ഖേര്‍) തന്റെ മകനെ(ഷാഹിദ് കപൂര്‍) ഇംഗ്ലണ്ടില്‍ നിന്ന് വിളിച്ചുവരുത്തുന്നു. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് ടീമില്‍ കളിച്ചു കൊണ്ടിരിക്കുകയാണവന്‍. നാട്ടിലെത്തുന്ന ഷാഹിദ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നു. ഗ്രാമത്തിലെ ക്രിക്കറ്റ് ഭ്രാന്തിയായ പെണ്ണിന്(റാണിമുഖര്‍ജി) ഷാഹിദിനോട് പ്രണയം തോന്നുന്നു. ഇതെതുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമായാണ് സിനിമ പുരോഗമിക്കുന്നത്.

ആദിത്യ ചോപ്രയാണ് നിര്‍മ്മാതാവ്. ഷെര്‍ലിന്‍ ചോപ്ര, രാഖിസാവന്ത്, ദിലി താഹില്‍ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നു. ഈ മാസം 18ന് സിനിമ തിയേറ്ററുകളിലെത്തി.

Advertisement