Categories

മാവോവാദികളെ സഹായിക്കുന്നവര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടെന്ന് സി.പി.ഐ.എം

sitaramyechury-rwന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മാവോയിസ്റ്റ് ആക്രമണത്തിന് യു.പി.എ സര്‍ക്കാരിലെ ചിലരുടെ പിന്തുണയുണ്ടെന്ന് സി.പി.ഐ.എം. നക്‌സലിസമാണ് രാജ്യത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് പറയുന്ന മന്‍മോഹന്‍സിങിന്റെ മന്ത്രി സഭയിലുള്ളവര്‍ തന്നെയാണ് ബംഗാളില്‍ മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്നും സി.പി ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

പേരെടുത്തു പറഞ്ഞില്ലെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനെയും മമത ബാനര്‍ജിയേയുമാണ് യെച്ചൂരി ഉന്നംവെച്ചത്. വെസ്റ്റ് മിഡ്‌നാപൂര്‍ അടക്കമുള്ള ജില്ലകളില്‍ സി.പിഐ.എം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെ 60 ഓളം സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതായും യെച്ചൂരി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.