Categories

എയര്‍ ഇന്ത്യാ വിമാനത്തിന് തീപിടിച്ചു

air-india

മുംബൈ: എയര്‍ ഇന്ത്യയുടെ മുംബൈ- റിയാദ് വിമാനത്തിന്റെ എഞ്ചിന് തീ പിടിച്ചു. ബോയിങ് 747 വിമാനത്തിന്റെ എഞ്ചിനാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് ടേക്ക് ഓഫിന്റെ തൊട്ടുമുന്‍പ് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന 231 യാത്രക്കാരും സുരക്ഷിതരാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

നാലു എഞ്ചിനുള്ള വിമാനത്തിന്റെ ഒരു എഞ്ചിനിലാണ് പൈലറ്റ് തീ കണ്ടത്. ഉടനെ മുഴുവന്‍ യാത്രക്കാരെയും സ്‌ളൈഡ് വഴി പുറത്തിറക്കി ടെര്‍മിനലിലേക്ക് കൊണ്ടുപോയി. പിന്നീട് അഗ്‌നിശമന സേനയുടെ നാല് യൂണിറ്റുകളെത്തി തീയണച്ചു. തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.