Categories

ഹൃദയം പൊട്ടി ആന്ധ്ര

ysrഹൈദരാബാദ്: വൈ.എസ് ആറിന്റെ മരണവാര്‍ത്തയറിഞ്ഞ് ആന്ധ്രയില്‍ ഹൃദയം പൊട്ടിയും ആത്മഹത്യം ചെയ്തും മരിച്ചത് 67 പേര്‍. പ്രാദേശിക ടി.വി. ചാനലുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 പേര്‍ ഹൃദയം പൊട്ടിമരിക്കുകയും ഏഴ് പേര്‍ ദു:ഖം സഹിക്കാനാവാതെ സ്വയം ജീവനൊടുക്കുകയിമായിരുന്നു.

വെസ്റ്റ് ഗോദാവരി ജില്ലയില്‍ മാത്രം ആറു പേര്‍ ഹൃദയാഘാതം വന്ന് മരിക്കുകയും നാലുപേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. വൈ.എസ്.ആര്‍. തന്റെ ജീവിതം ജനങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞുവച്ചു. ഞാന്‍ എന്റെ ജീവന്‍ അദ്ദേഹത്തിനുവേണ്ടി സമര്‍പ്പിക്കുന്നു എന്നെഴുതിവച്ചാണ് ഒരു യുവാവ് കീടനാശിനി കഴിച്ച് ജീവനൊടുക്കിയത്.

ഹൈദരാബാദ് സ്വദേശിയായ യാദ്ഗിരി (49), എം. ശ്രീനിവാസ് (30) എന്നിവര്‍ ടി.വി.യില്‍ മുഖ്യമന്ത്രിയുടെ മരണവാര്‍ത്ത കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ക്ഷേമപദ്ധതിപ്രകാരം പ്രതിമാസ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന വികലാംഗ ദമ്പതികള്‍ ഗോദാവരി നദിയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചെങ്കിലും മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.