Categories

അഫ്ഗാന്‍: നാറ്റോ ആക്രമണത്തില്‍ 90 മരണം

afghan-blast1

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പോരാളികള്‍ തട്ടിയെടുത്ത രണ്ട് എണ്ണ ടാങ്കറുകള്‍ക്കു നേരെ ഇന്നു രാവിലെ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 90 പേര്‍ മരിച്ചു. 200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ അഫ്ഗാന്‍ പ്രവിശ്യയായ കുണ്ടൂസിലാണ് സംഭവം. ടാങ്കറുകളില്‍ നിന്ന് തീവ്രവാദികള്‍ നാട്ടുകാര്‍ക്ക്് ഇന്ധനം വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.

വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികള്‍ കുണ്ടൂസ് – ബഘ്‌ലാന്‍ പ്രവിശ്യകളെ തമ്മില്‍ യോജിപ്പിക്കുന്ന ഹൈവേയില്‍നിന്ന് രണ്ട് എണ്ണ ടാങ്കറുകള്‍ തട്ടിയെടുത്തത്. മരിച്ചവരില്‍ ഒരു കമാന്‍ഡര്‍ ഉള്‍പ്പെടെ 45 താലിബാന്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നതായി പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് ഒമര്‍ പറഞ്ഞു. അതേസമയം, പൊട്ടിത്തെറിയില്‍ 200 പേര്‍ മരിച്ചതായി പേരു വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 300 പേര്‍ മരിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.