Categories

ഇന്തോനേഷ്യയില്‍ ഭൂചലനം; 57 മരണം

indonesia-earth-quack

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേരെ കാണാതായി. ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്ത് സുനാമി മുന്നറിയിപ്പു പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജാവാ ദ്വീപിലാണ് റിക്റ്റര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്നു കനത്ത മണ്ണിടിച്ചിലുമുണ്ടായി. 18,300 കെട്ടിടങ്ങള്‍ തകര്‍ന്നു. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമാണ്. ദുരിതബാധിതപ്രദേശത്തു നിന്ന് 5,300 പേരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.
ടെലിഫോണ്‍, വൈദ്യുതിബന്ധങ്ങള്‍ വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍-സൈനികതല രക്ഷാപ്രവര്‍ത്തകര്‍ ഊര്‍ജിതമായി രംഗത്തുണ്ട്.
ദുരന്തബാധിത പ്രദേശങ്ങള്‍ പ്രസിഡന്റ് സുശിലോ ബംബാംഗ് യുധ്വോ നോ ഇന്നു സന്ദര്‍ശിക്കും. വിവിധ മേഖലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.