Categories

മലയാളി നഴ്‌സ് പന്നിപ്പനി ബാധിച്ച് മരിച്ചു

malayali-nurse-deepthiഅല്‍ഐന്‍: പന്നിപ്പനി ബാധിച്ചു മലയാളി നഴ്‌സ് അല്‍ ഐനില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ദീപ്തി സുരേഷ്(26) ആണ് മരിച്ചത്. അല്‍ ഐനിലെ സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്ററില്‍ ജോലി നോക്കുകയായിരുന്ന ഇവര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു.
പത്തനംതിട്ട മൈലപ്പിറയില്‍ ഗോപിനാഥന്‍ നായരുടെയും ലളിതയുടെയും മകളാണ്. കൊട്ടാരക്കര കൊന്നിക്കോട് മേലില മാവേലി വീട്ടില്‍ സുരേഷ് ബാബുവാണു ഭര്‍ത്താവ്.
ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുട്ടി പൂര്‍ണ ആരോഗ്യവാനാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.