Categories

Headlines

ശബരിമല: ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും

kadanappallyramachandran-rwകോഴിക്കോട്:ശബരിമലയില്‍ സീസണ്‍ തുടങ്ങുന്നതിനു മുമ്പു തന്നെ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. മണ്ഡലകാലത്ത് ശബരിമലയിലുണ്ടാകുന്ന മലിനീകരണം കുറ്ക്കുന്നതു സംബന്ധിച്ച് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച നടത്തും.കോഴിക്കോട് പ്രസ് ക്ലബîിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രങ്ങളിലെ കവര്‍ച്ച തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തും.മോഷണ സംഘങ്ങളെ തടയാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ബന്ധപ്പെട്ടവരുമായി ആവശ്യമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ കാലാവധി കഴിഞ്ഞ ദേവസ്വം ബോര്‍ഡുകള്‍ പുനസംഘടിപ്പിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.