Categories

Headlines

മേഴ്‌സിക്ക് വയലാറില്‍ അന്ത്യ നിദ്ര

mercy

ചേര്‍ത്തല: മുന്‍ എം.എല്‍യും കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഭാര്യയുമായ മേഴ്‌സി രവിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്്കരിച്ചു. വയലാര്‍ രവിയുടെ തറവാടായ വയലാര്‍ മുക്കംപറമ്പിലെ തെക്കേ പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ക്രിസ്തീയ,ഹൈന്ദവ ആചാരങ്ങള്‍ക്ക് ശേഷമായിരുന്നു സംസ്‌കാര ചടങ്ങ്.

വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം ശനിയാഴ്ച വൈകീട്ട് 5.30നാണ് വയലാറില്‍ എത്തിച്ചത്. അന്തിമോപചാരത്തിന് ശേഷം ജോസഫ് വലിയവീട്ടിലിന്റെ നേതൃത്വത്തില്‍ ക്രിസ്തീയ പ്രാര്‍ഥന നടന്നു. തുടര്‍ന്ന് പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. 7.15ഓടെ ഹൈന്ദവാചാര ചടങ്ങുകള്‍് തുടങ്ങി. മൃതദേഹം കല്ലറയിലേക്ക് എടുത്തപ്പോള്‍ ആചാരവെടി മുഴങ്ങി.

ശവസംസ്‌കാര ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് മൃതദേഹത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. ദുബായിലുള്ള ചെറുമകന്‍ എത്താന്‍ വൈകിയതോടെ മൃതദേഹം സംസ്‌കരിക്കാനുള്ള ചടങ്ങുകള്‍ നീണ്ടു. എട്ടു മണിയോടെ കൊച്ചുമക്കളായ രോഹിത്തും കൃഷ്ണയും എത്തി. അവരും കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു. തുടര്‍ന്നാണ് പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് മൃതദേഹം എടുത്തത്.

രാഷ്ട്രപതി പ്രതിഭ പട്ടീലിനു വേണ്ടി കലക്ടര്‍ മിനി ആന്റണിയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീല തോമസും പുഷ്പചക്രം സമര്‍പ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പതാക പുതപ്പിച്ചു. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ബിനോയ് വിശ്വം, എം.എ. ബേബി, സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ്, മുന്‍മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, ആര്‍. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ്, എം.എം. ഹസന്‍, മോന്‍സ് ജോസഫ്, കെ.ബി. ഗണേഷ്‌കുമാര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വി.എം. സുധീരന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ശനിയാഴ്ച വെളുപ്പിന് മൂന്നു മണിക്കാണ് മേഴ്‌സി രവി അന്തരിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട