Categories

Headlines

പാകിസ്ഥാന്‍ വിറച്ചു; വിന്‍ഡീസ് തോറ്റു

ജൊഹാനാസ്ബര്‍ഗ്: ഐ.സി.സി ചാംപ്യന്‍സ് ട്രോഫി എ ഗ്രൂപ്പ് ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ 133ല്‍ മടക്കിയ പാകിസ്ഥാനെ എതിര്‍ടീമിന്റെ ബോളര്‍മാര്‍ വിറപ്പിച്ചു. അനായാസ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ പാകിസ്ഥാന് അപ്രതീക്ഷിത തിരിച്ചടികള്‍ക്കൊടുവിലാണ് വിജയം കൈവരിക്കാനായത്. ആമിര്‍-ഗുല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ഗവിന്‍ ടോംഗെയിലൂടെ(25ന് നാല്) തിരിച്ചടിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ രണ്ടാം നിര ടീമുമായെത്തിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ബാറ്റു ചെയ്ത് 133നു പുറത്തായി. മറുപടി ബാറ്റിങ്ങില്‍ പ്രബലരായ പാകിസ്ഥാന്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ജയം എത്തിപ്പിടിക്കുകയായിരുന്നു.

തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തില്‍ ഇംമ്രാന്‍ നസീറിനെ പിടിച്ച് ഗവിന്‍ ടോംഗെ പാകിസ്ഥാനെ ഞെട്ടിച്ചു. സ്‌കോര്‍ 21ല്‍ എത്തിയപ്പോള്‍ ടോംഗെ വീണ്ടുമെത്തി. അഞ്ചു റണ്‍സെടുത്ത കമ്രാനെ കീപ്പര്‍ വാള്‍ട്ടന്റെ കൈകളില്‍ കരുക്കി പറഞ്ഞയച്ചു. സ്‌കോര്‍ 54ല്‍ എത്തിയപ്പോള്‍ മാലിക്കിനെയും വീഴ്ത്തിയതോടെ പാകിസ്ഥാന് മുട്ടുവിറക്കാന്‍ തുടങ്ങി. തന്റെ അടുത്ത ഓവറില്‍ യൂസഫിനെയും ടോംഗെ കീപ്പറുടെ കൈകളിലെത്തിച്ചു. 76ല്‍ അഞ്ചാം വിക്കറ്റും നഷ്ടമായ പാക്കിസ്ഥാനെ ഉമര്‍ അക്മലും(41 നോട്ടൗട്ട്) അഫ്രീദിയും( 17 നോട്ടൗട്ട്)ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു.

പേസ് ബൗളിങ്ങിനെ നന്നായി തുണച്ച വാണ്ടറേഴ്‌സ് പിച്ചില്‍ ബാറ്റ്‌സ്മാന്മാര്‍ ശരിക്കും വിഷമിക്കുന്നതാണ് കണ്ടത്. വിന്‍ഡീസിനുവേണ്ടി ഒമ്പതാമനായി ഇറങ്ങിയ സ്പിന്നര്‍ നികിത മില്ലര്‍ (51) അര്‍ധശതകം നേടിയപ്പോള്‍ പാകിസ്ഥാന് വേണ്ടി 19കാരനായ ഉമര്‍ അക്മല്‍ പുറത്താകാതെ 41 റണ്‍സുമായി ക്രീസില്‍ നിന്നു. ഉമര്‍ അക്മലാണ് കളിയിലെ താരം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.