എഡിറ്റര്‍
എഡിറ്റര്‍
12 ഇയേഴ്‌സ് എ സ്ലേവ്: ഓസ്‌കാര്‍, അടിമകളെ ഓര്‍ക്കുന്നു
എഡിറ്റര്‍
Tuesday 4th March 2014 3:11pm

12-years-a-slave

ഓസ്‌കാറിന്റെ കണ്ണഞ്ചിപ്പിയ്ക്കുന്ന വേദിയില്‍ അടിമകളുടെ ഓര്‍മ്മകളുണര്‍ത്തി ’12 ഇയേഴ്‌സ് എ സ്ലേവ്’.

ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ’12 ഇയേഴ്‌സ് എ സ്ലേവ്’ ഒരു അടിമയുടെ പന്ത്രണ്ട് വര്‍ഷത്തെ ദുരിതാനുഭവങ്ങളുടെ കഥയാണ് പറയുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജീവിച്ചിരുന്ന സോളമന്‍ നോര്‍ത്തപ്പ് എന്ന കറുത്ത വംശക്കാരന്റെ ഓര്‍മ്മക്കുറിപ്പുകളാണ് അതേ പേരില്‍ വെള്ളിത്തിരയിലെത്തിയത്.

അടിമച്ചന്തയില്‍ വച്ച് വില്‍ക്കപ്പെട്ട സോളമന്‍ 12 വര്‍ഷത്തോളം താന്‍ നയിച്ച അടിമ ജീവിതത്തിന്റെ ഇരുണ്ട അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിച്ചിരിയ്ക്കുന്നത്.

പുസ്തകത്തില്‍ നിന്ന് ഒട്ടും കലര്‍പ്പില്ലാതെയാണ് കഥ ചലച്ചിത്രമായി ആവിഷ്‌കരിച്ചിരിയ്ക്കുന്നതും.

അടിമത്തവും അതിന്റെ ഭീകരമായ ഓര്‍മ്മകളും അന്യമായി മാറിയ പുത്തന്‍ ചലച്ചിത്ര സംസ്‌കാരത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ് ’12 ഇയേഴ്‌സ് എ സ്ലേവ്’

മികച്ച ചിത്രമായി ’12 ഇയേഴ്‌സ് എ സ്ലേവ്’ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഓസ്‌കാര്‍ വേദിയില്‍ വച്ച് ചിത്രത്തിന്റെ സംവിധായകന്‍ സ്റ്റീവ് മക്ക്വിന്‍ ബഹുമതി അടിമ വ്യവസ്ഥിതിയുടെ ഇരകള്‍ക്ക് സമര്‍പ്പിച്ചതും ഏറെ ശ്രദ്ധേയമായി.

നടനും നിര്‍മ്മാതാവുമായ ബ്രാഡ് പിറ്റും, സ്റ്റീവ്മക്ക്വിനും മറ്റ് അഞ്ച് പേരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ലൂപ്പിറ്റ ന്യോങ്ങോയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചു.

Advertisement