എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി ജലവകുപ്പിലെ 14 എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Sunday 19th January 2014 5:30pm

delhi-jal-bord

ന്യൂദല്‍ഹി: അഴുക്കുചാല്‍ നിര്‍മാണത്തില്‍ തട്ടിപ്പ് നടത്തിയതിന് സി.ബി.ഐ അന്വേഷണം നടത്തുന്ന 14 എന്‍ജിനീയര്‍മാരെ ദല്‍ഹി ജല ബോര്‍ഡ് സസ്‌പെന്റ് ചെയ്തു.

ജലവകുപ്പ് ചെയര്‍മാന്‍ കൂടിയായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി.

8 എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കും 6 ജൂനിയര്‍ എന്‍ജിനീയര്‍മാരെയുമാണ് സസ്‌പെന്റ് ചെയ്തത്.

അഴുക്കുചാല്‍ നിര്‍മാണത്തിന് ഉപകരണങ്ങള്‍ വാങ്ങിയതില്‍ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ക്രമക്കേട് നടത്തിയതിന് നേരത്തേ എന്‍ജിനീയര്‍മാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

മോട്ടോര്‍ പമ്പുകള്‍, ഗിയര്‍ ബോക്‌സുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിലാണ് എന്‍ജിനീയര്‍മാര്‍ വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Advertisement