കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ വ്യത്യസ്ത ആക്രമണത്തില്‍ 12 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. എട്ട് യുഎസ് സൈനികരും നാല് ബ്രിട്ടീഷ് സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് നാറ്റോയുടെ ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സ്(ഐഎസ്എഎഫ്) വക്താവ് ജനറല്‍ ജോസഫ് ബോള്‍ട്ട്‌സ് അറിയിച്ചു.

അടുത്തിടെയുണ്ടായ ഏറ്റവും കനത്ത പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാണ്ഡഹര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങിളില്‍ കനത്ത് പോരാട്ടമാണ് താലിബാനുമായി നടക്കുന്നത്.

ജൂണ്‍ മുതല്‍ ഇതുവരെ 160 അഫ്ഗാനിസ്ഥാന്‍കാരും 365 നാറ്റോസൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് ജോസഫ് ബോള്‍ട്ട്‌സ് പറഞ്ഞു.