തിരുവനന്തപുരം: കേരളത്തില്‍ ഇനി 12 പുതിയ താലൂക്കുകള്‍ കൂടി. ബജറ്റിന്റെ മറുപടി പ്രസംഗത്തിനിടയില്‍ ധനമന്ത്രി കെ.എം മാണിയാണ്‌ നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

മഞ്ചേശ്വരം, വെള്ളരിക്കുണ്ട്, ഇരിട്ടി, താമരശ്ശേരി, കൊണ്ടോട്ടി, പട്ടാമ്പി, ചാലക്കുടി, ഇടുക്കി, പത്തനാപുരം, കോന്നി, വര്‍ക്കല, കാട്ടാക്കട എന്നിവയാണ് പുതിയ താലൂക്കുകള്‍.

Ads By Google

ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കിടെ തങ്ങളുടെ മണ്ഡലത്തെ അവഗണിച്ചുവെന്ന പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു മാണിയുടെ മറുപടി പ്രസംഗം. കൈത്തറി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും പെന്‍ഷന്‍ 400 ല്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തിയതായും മന്ത്രി അറിയിച്ചു.

ആറ് മാസത്തിനുള്ളില്‍ മറിച്ച് വിറ്റ ഭൂമി വീണ്ടും കൈമാറിയാല്‍ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് വീണ്ടും വര്‍ധിക്കും. ബജറ്റ് പ്രഖ്യാപനത്തിനിടെ വാങ്ങിയ ഭൂമി മൂന്ന് മാസത്തിനുള്ളില്‍ മറിച്ചുവിറ്റാല്‍ സ്റ്റാമ്പ് ഡ്യൂട്ടിയുടെ ഇരട്ടി തുക ഈടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.