Categories

മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളില്‍ മുസ്‌ലിം ബാലന്റെ വിരലുകള്‍ അറുത്തു; നഗ്നനാക്കി മര്‍ദിച്ചു; കൂട്ടിയെ കാണാതായി

 

കൊല്‍ക്കത്ത: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാളില്‍ ജനക്കൂട്ടും മുസ്‌ലിം ബാലനെ നഗ്നാക്കി മര്‍ദ്ദിച്ച ശേഷം കൈ വിരലുകള്‍ അറുത്തെടുത്തു. പശ്ചിമ മിഡ്നാപ്പൂരിലെ പീപ്പിള്‍ബെറ പഞ്ചായത്തിലാണ് പതിനൊന്നു വയസ്സുകാരനെ ജനക്കൂട്ടം ക്രൂരതക്കിരയാക്കിയത്.


Also read നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനപകടത്തില്‍ പരുക്ക്


സ്ഥലത്തെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവായ ജയന്ത മൈതി എന്നയാളുടെ നേതൃത്വത്തിലായിരുന്നു കുട്ടിക്കെതിരെയുള്ള ക്രൂരത അരങ്ങേറിയത്. സംഭവത്തിന് ശേഷം കുട്ടിയെ കാണാതായതായി പിതാവ് പൊലീസില്‍ പരാതി നല്‍കി. ജൂണ്‍ മൂന്നിനായിരുന്നു ജനക്കൂട്ടം മൊബൈലിന്റെ പേരില്‍ കൂട്ടിയുടെ നാലു കൈ വിരലുകള്‍ അറുത്തത്.

ബസ്സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അക്രണണം. എസ്.കെ റഫീക് എന്നയാളുടെ മകന്‍ എസ്.കെ ഇസ്മായിലിനാണ് ജനക്കൂട്ടത്തില്‍ നിന്നു ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്. കാക്കാജിയ മൈതാന്‍ മൈതി ടൗണില്‍ നിന്നാണ് ഗൗരംഗ്പൂര്‍ സ്പോര്‍ട്്സ് അതോറിറ്റി ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു എന്നിവരും ജക്കൂട്ടവും ചേര്‍ന്ന് ഇസ്മയിലിനെ പിന്തുടര്‍ന്ന് ആക്രമിച്ചത്.


Dont miss കോഴിക്കോട് സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; വടകര ഏരിയകമ്മിറ്റി ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു; ഒളവണ്ണയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍


Tagged with: