വാഷിംഗ്ടണ്‍:കഴിഞ്ഞ ദിവസം മധ്യ അമേരിക്കയിലെ മിസൂറിയിലുണ്ടായ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

അമ്പതു വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും നാശം വിതച്ച കൊടുങ്കാറ്റായിരുന്നു ഞായറാഴ്ച വൈകിട്ട് ഒക്‌ലഹോമയ്ക്കും കാന്‍സാസിനുമിടയിലുള്ള ജോപ്‌ലിന്‍ കനത്ത നഗരത്തില്‍ അനുഭവപ്പെട്ടത്.

ഏതാണ്ട് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് വന്‍ദുരന്തമുണ്ടായത്. കടകളും വ്യവസായ സ്ഥാപനങ്ങളും വീടുകളും തകര്‍ന്നു.വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനാല്‍ പ്രദേശം ഇരുട്ടിലാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.

കൂടുതല്‍ ചുഴലിക്കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മിസൂറിയില്‍ ഗവര്‍ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.