എഡിറ്റര്‍
എഡിറ്റര്‍
പി.ജെ കുര്യനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 111 പേര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Monday 25th February 2013 2:33pm

തിരുവനനന്തപുരം:  സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട 111 പേര്‍ക്കെതിരെ കേരള പോലീസ് കേസെടുത്തു.

Ads By Google

കുര്യനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പരാതിപ്രകാരമാണ് സൈബര്‍ സെല്‍ കേസെടുത്തിരിക്കുന്നത്. കുര്യനെതിരെ ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട ആളും അത് ഷെയര്‍ ചെയ്ത 110 പേര്‍ക്കുമെതിരെയാണ് കേസ് എന്നാണ് അറിയുന്നത്.

അതേസമയം, കുര്യനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസെടുക്കേണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരിക്കുകയാണ്.

പെണ്‍കുട്ടിയുടെ പരാതിയില്‍ കുര്യനെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു കോട്ടയം എസ്.പി സി. രാജഗോപാല്‍. കുര്യനെതിരെ നിലവില്‍ എഫ്.ഐ.ആര്‍ ഇല്ലാത്തതിനാലാണ് പെണ്‍കുട്ടി പുതിയ പരാതി നല്‍കിയത്.

പതിനേഴ് വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി.ജെ കുര്യനുമുണ്ടെന്ന വാദത്തില്‍ പെണ്‍കുട്ടി ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.

Advertisement