എഡിറ്റര്‍
എഡിറ്റര്‍
കുവൈത്തില്‍ നിന്നും 110 പേരെ ഇന്നലെ മടക്കിയയച്ചു
എഡിറ്റര്‍
Monday 10th June 2013 12:24am

u.a.e-airport

കുവൈത്ത് സിറ്റി: നിയമലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുന്ന വിദേശികളുടെ എണ്ണം കൂടുന്നു. ജൂണ്‍ ഒന്നുമുതല്‍ ഇന്നലെ വരെ 911 പേരെ നാടുകടത്തി.

ഇവരില്‍ 308 പേര്‍ ഇന്ത്യക്കാരാണ്. സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലിചെയ്യുന്നവര്‍, താമസാനുമതി രേഖ ഇല്ലാത്തവര്‍, ഒളിച്ചോട്ടത്തിന് സ്‌പോണ്‍സര്‍ പരാതി നല്‍കിയിട്ടുള്ള ഗാര്‍ഹികത്തൊഴിലാളികള്‍ എന്നിവരെയാണ് നാടുകടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Ads By Google

ഷുവൈഖ് വ്യവസായ മേഖലയില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 68 പേരെ പിടികൂടി.

വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടികിട്ടാനുണ്ടായിരുന്ന പത്തുപേരും ഒളിച്ചോട്ടത്തിന് സ്‌പോണ്‍സര്‍മാര്‍ പരാതി നല്‍കിയ ഏഴുപേരും ഇഖാമാ കാലാവധി കഴിഞ്ഞ 15 പേരും തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതെ 26 പേരും താമസാനുമതി നിയമലംഘനത്തിന് പത്തുപേരുമാണ് പിടിയിലായത്.

നാടുകടത്തപ്പെട്ടവരില്‍ ഭൂരിപക്ഷവും ഗാര്‍ഹികത്തൊഴില്‍ വീസയില്‍ കുവൈത്തില്‍ പ്രവേശിച്ചവരുമാണ്.  വിവിധ മേഖലകളില്‍ അടുത്തിടെയായി നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന്റെ പേരില്‍ പിടിക്കപ്പെട്ട് ദിവസങ്ങളായി തടവില്‍  കഴിഞ്ഞവരാണ് നാടുകടത്തപ്പെട്ടവര്‍.

ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച വിപുലമായ പരിശോധനയില്‍ പിടിയിലായ നിരവധി ആളുകള്‍ ഇപ്പോഴും തടവ് കേന്ദ്രങ്ങളിലുണ്ട്.

Advertisement