കട്ടക്ക്: ഒഡീഷയിലെ ബാരിപഡ ജഗന്നാഥ ക്ഷേത്രത്തിലെത്തിയ വികലാംഗയായ പതിനൊന്നുകാരിയെ ക്ഷേത്രത്തിനകത്ത് വെച്ച് ബലാത്സംഗം ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്ഷേത്രത്തിനകത്ത് അധികം ആളുകളില്ലാതിരുന്ന സമയത്തായിരുന്നു 28 കാരനായ യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ആക്രമിച്ചത്.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കട്ടക്കിലെ എസ്.എസ്.ബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിന് കൈമാറി. ബാരിപാഡ സബ് കളക്ടര്‍ എസ്.കെ പുരോഹിത് സംഭവസ്ഥലം സന്ദര്‍ശിച്ചു.