എഡിറ്റര്‍
എഡിറ്റര്‍
ആന്ധ്രാപ്രദേശില്‍ 11 ആദിവാസി പെണ്‍കുട്ടികളെ അധ്യാപകന്‍ അഞ്ച് മാസത്തോളം പീഡിപ്പിച്ചു
എഡിറ്റര്‍
Saturday 4th January 2014 9:47pm

women-abuse-1

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ 11 ആദിവാസി പെണ്‍കുട്ടികളെ അധ്യാപകന്‍ അഞ്ച് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം.

ആന്ധ്രാപ്രദേശിലെ നാല്‌ഗൊണ്ട ജില്ലയില്‍ എന്‍.ജി.ഒക്ക് കീഴിലുള്ള ഹോസ്റ്റലിലാണ് സംഭവം.പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ ആര്‍.ഹരീഷിനെതിരെ കേസെടുത്തിട്ടുണ്ടെന്ന്  നാല്‍ഗൊണ്ട പോലീസ് സൂപ്രണ്ടന്റ് ടി.പ്രഭാകര്‍ റാവു പറഞ്ഞു.

എന്‍.ജി.ഒ മാനേജ്‌മെന്റ് നിയമിച്ച ഹരീഷ് പെണ്‍കുട്ടികള്‍ താമസിക്കുന്ന അതേ ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം.

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 78 കുട്ടികളാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ മൂന്ന് ദിവസം ഹരീഷ് അവധിയിലായിരുന്ന സമയത്താണ് പെണ്‍കുട്ടികള്‍ തങ്ങള്‍ നേരിട്ട പീഡനത്തെക്കുറിച്ച് ബന്ധുക്കളെ അറിയിച്ചത്.

എല്ലാ കുട്ടികളും 13 വയസിന് താഴെയുള്ളവരാണ്. പോലീസ് ഹരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങിയെന്നാണ് ഔദ്യോഗിക വൃത്തം പറയുന്നത്.

ഹോസ്റ്റല്‍ നടത്തിപ്പുകാരായ ശ്രീനിവാസ്-സരിത ദമ്പതികളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Advertisement