ലണ്ടന്‍: കടം വീട്ടാനായി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ആത്മകഥ എഴുതുന്നു. എഴുതാന്‍ പോകുന്ന ആത്മകഥയ്ക്കായി 11ലക്ഷം പൗണ്ടിന്റെ, അതായത് 9.5കോടിയിലേറെ, കരാറിലൊപ്പിട്ടതായി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് വെളിപ്പെടുത്തി. യു.എന്‍ രഹസ്യരേഖകള്‍ വിക്കിലീക്ക്‌സ് പുറത്തുവിട്ടത് ഭരണകൂടത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ലൈഗികാരോപണ വിധേയനായ അസാന്‍ജിനെ നേരത്തെ സ്വീഡന്‍ അറസ്റ്റുചെയ്തിരുന്നു.

‘എനിക്ക് ഈ പുസ്തകം എഴുതാനാഗ്രഹമില്ലായിരുന്നു. പക്ഷേ ഞാനെഴുതേണ്ടി വന്നു. വിക്കിലീക്ക്‌സിനെ തുടര്‍ന്നുകൊണ്ട് പോകുന്നതിനായും എന്നെ സംരക്ഷിക്കാനായും ഞാന്‍ 20,0000 പൗണ്ട് ചിലവഴിച്ചു കഴിഞ്ഞു.’ അസെന്‍ജ് പറഞ്ഞു.

Subscribe Us:

തന്നെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാനായുള്ള സ്വീഡന്റെ ശ്രമങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിലാണ് ഓസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകനായ അസാന്‍ജ് ഇപ്പോള്‍. ‘ബ്രിട്ടനില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ എനിക്കു പേടിയില്ല. എന്നാല്‍ സ്വീഡനില്‍ പോയി ചോദ്യങ്ങള്‍ നേരിടാന്‍ പേടിയുണ്ട്.’ അസാന്‍ജ് വെളിപ്പെടുത്തി.

അമേരിക്കന്‍ പ്രസാധകരായ ആല്‍ഫ്രഡ് എ.നോഫാണ് ആത്മകഥയുടെ അമേരിക്കന്‍ പ്രസാധകര്‍. 518,000പൗണ്ട് അദ്ദേഹം നല്‍കും. ബ്രിട്ടീഷ് പ്രസാധകനായ കാനന്‍ ഗെയ്റ്റ് 325,000പൗണ്ടും നല്‍കും. മറ്റു അന്താരാഷ്ട്ര വിപണികളില്‍ നിന്ന് ചെറുകരാറുകളുമുള്‍പ്പെടെ 11ലക്ഷം പൗണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്.