ഫയല്‍ ചിത്രം

ടോക്കിയോ:ഫിലിപ്പിന്‍സിലെ ഒക്കിനാവോ ദ്വീപ് സമുഹത്തിന് സമീപം കപ്പല്‍ മുങ്ങി പതിനൊന്ന് പേരെ കാണാതായി.ഫിലിപ്പീന്‍സിലെ വടക്കന്‍ മുനമ്പില്‍നിന്ന് 280 കിലോമീറ്റര്‍ (174 മൈല്‍) കിഴക്കുഭാഗത്ത് ഹോങ്കോംഗില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണ് കൊടുങ്കാറ്റിനെ തുടര്‍ന്ന് തകര്‍ന്ന് വീണത്.
ഇന്തോനേഷ്യയില്‍ നിന്ന് ചൈനയിലേക്ക 33,205 ടണ്‍ ഭാരമുള്ള ചരക്കുമായി യാത്ര തിരിച്ച ദുബായ് കമ്പനി ഉടമസ്ഥതയിലുള്ള എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് വെള്ളിയാഴ്ച വൈകിട്ടോടെ അപകടത്തില്‍ പെട്ടത്.


Also Read ‘ശബരിമലയെ തായ്‌ലന്റ് ആക്കരുത്’; കോടതി വിധിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍


കപ്പലില്‍ ഇരുപത്തിയാറ് ഇന്ത്യന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ പതിനഞ്ച് പേരെ രക്ഷപ്പെടുത്തി. മറ്റ് പതിനൊന്ന് പേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.

പ്രദേശത്ത് മൂന്ന് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൈറ്റിലേക്കുള്ള രണ്ട് പട്രോളിങ് ബോട്ടുകളെയും മൂന്ന് ടവറുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ വീശി അടിക്കുന്ന കൊടുങ്കാറ്റ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വിലങ്ങു തടിയാവുകയാണെന്ന് അധികൃതര്‍ അറിയിച്ചു.