എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ 11.6 ശതമാനം പേരും തൊഴില്‍ രഹിതര്‍
എഡിറ്റര്‍
Wednesday 17th August 2016 2:26pm

jobfair

റിയാദ്: സൗദിയിലെ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നതായി തൊഴില്‍മന്ത്രാലയം. 15 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 11.6 ശതമാനം ആളുകളും തൊഴില്‍രഹിതരാണ്.

2015 നെ അപേക്ഷിച്ച് ഇത് കൂടുതലാണ്. 2015 ല്‍ 11.5 ശതമാനം തൊഴില്‍ രഹിതരായിരുന്നു ഉണ്ടായിരുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

അതേസമയം അധ്വാനിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 20 മുതല്‍ 39 വരെ പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 36 ശതമാനം ആളുകളും അവിവാഹിതരാണ്. ഇവരില്‍ തന്നെ അധികപേരും ബിരുദദാരികളുമാണ്.

Advertisement