തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയില്‍ ‘108’ ആംബുലന്‍സിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാരാച്ചിറ സ്വദേശി സുഹ്‌റ (57) യാണ് മരിച്ചത്. അപകടത്തില്‍ സുഹ്‌റയുടെ ഭര്‍ത്താവ് അബ്ദുല്‍ വാഹിദിന് (70) പരിക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. കുട്ടിയുടെ പിതാവ് ദിലീഫ്, സലീന എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച മകളെ പാങ്ങോട് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു സുഹ്‌റയും ഭര്‍ത്താവും.

ഇതിനുവേണ്ടിയാണ് ‘108’ ആംബുലന്‍സിന്റെ സഹായം തേടിയത്. പാങ്ങോട് ജംഗ്ഷനില്‍ വച്ച് വാഹനത്തിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി. തകരാറ് പരിഹരിക്കാന്‍ ശ്രമിക്കുന്നതിടെ വാഹനത്തിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടിച്ച ഉടന്‍ െ്രെഡവറും നേഴ്‌സും ഓടി മാറുകയായിരുന്നു.

കുട്ടിയെ എസ്.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കൈയിലും പൊള്ളലേറ്റിട്ടുണ്ട്.