ലണ്ടന്‍: ഫേസ്ബുക്കിലെ ജനസംഖ്യ 955 മില്യണ്‍! ‘ ദി ടെലിഗ്രാഫ്’ ആണ് ഫേസ്ബുക്കിലെ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത്.

Subscribe Us:

ഇനി ഫേസ്ബുക്ക് ലോകത്തെ ഏറ്റവും പ്രായം കൂടിയ ആളെ പരിചയപ്പെടാം. 101 വയസ്സുള്ള  ഫ്‌ളോറന്‍സ് ഡെറ്റ്‌ലോര്‍ എന്ന അമേരിക്കന്‍ വനിതയാണ് ഫേസ്ബുക്കിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി.

Ads By Google

ഫ്‌ളോറന്‍സ് ഡെറ്റ്‌ലോര്‍ തന്നെയാണ് ഏറ്റവും പഴക്കം ചെന്ന ഫേസ്ബുക്ക് രെജിസ്‌ട്രേഷനുള്ള ഉപയോക്താവും. സിലിക്കണ്‍ വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ച ഏറ്റവും പ്രായമുള്ള വ്യക്തിയും ഫ്‌ളോറന്‍സ് തന്നെയാണ്.

ഫേസ്ബുക്കിലെ മുത്തശ്ശിക്ക് സിലിക്കണ്‍ വാലിയില്‍ ഗംഭീര സ്വീകരമാണത്രേ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തില്‍ ലഭിച്ചത്. സക്കര്‍ബര്‍ഗിനൊപ്പമുള്ള ഡെറ്റ്‌ലോറിന്റെ ഫോട്ടോയും ഫേസ്ബുക്കില്‍ വലിയ ഹിറ്റായിരുന്നു.

955 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 55 വയസ്സിന് മുകളിലുളള സ്ത്രീകളാണ് ഏറ്റവും ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതത്രേ.